ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യത്ത് ശനിയാഴ്ചമുതല്‍ 5ജി സേവനമെത്തും. ആദ്യഘട്ടത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. കേരളത്തിലെ നഗരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജി എത്തിക്കുമെന്നാണ് ഐടി മന്ത്രാലയം അവകാശപ്പെടുന്നത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും ഈ വര്‍ഷംതന്നെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമുണ്ടാകും എന്നാണ് വിലയിരുത്തല്‍.
ശാസ്ത്ര ആരോഗ്യ മേഖലകളില്‍ പഠനത്തിനും ഗവേഷണത്തിനും 5ജി സേവനങ്ങള്‍ കരുത്താകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത ന?ഗരങ്ങളിലായിരിക്കും 5ജി സേവനങ്ങള്‍ നടപ്പാക്കുക. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ രാജ്യം മുഴുവന്‍ 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം 5ജി സേവനങ്ങളുടെ നികുതി എത്രയായിരിക്കുമെന്ന് ടെലികോ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.