ഓപ്പറേഷന്‍ മത്സ്യ: മലപ്പുറത്ത്‌ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 410 കിലോഗ്രാം മായം ചേര്‍ത്ത മത്സ്യം

മലപ്പുറം : ജില്ലയില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചത് പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ 410 കിലോ മത്സ്യം.മത്സ്യങ്ങളില്‍ വ്യാപകമായി മായംചേര്‍ക്കുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. 136 മത്സ്യ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 410 കിലോയോളം വരുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നശിപ്പിച്ചത്.

കൊണ്ടോട്ടി, തിരൂരിലെ മൊത്തവ്യാപാര ചന്തകള്‍, നിലമ്പൂര്‍, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂര്‍ എന്നിവിടങ്ങളിലെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിലാണ് സാംപിളുകള്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 857 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു. പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...