വിവാഹം കഴിഞ്ഞ് 15ാം വര്‍ഷം; ദമ്പതികളുടെ മരണശേഷം വിവാഹ രജിസ്‌ട്രേഷന്‍

വിവാഹശേഷം 15ാം വര്‍ഷം ഒരു രജിസ്‌ട്രേഷന്‍, അതും ദമ്പതികളുടെ മരണശേഷം. തിരുവനന്തപുരം മുല്ലൂര്‍ സ്വദേശിനി ജോളി പി ദാസിന്റെയും എസ് അജികുമാറിന്റെയും 2008ല്‍ നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കിയത്. ജോളിയുടെ അച്ഛന്‍ കെ ജ്ഞാനദാസിന്റെ അപേക്ഷയിലാണ് ഉത്തരവ്.

2008 ആഗസ്ത് 28നാണ് ജോളി പി ദാസും എസ് അജികുമാറും വിവാഹിതരായത്. മുല്ലൂര്‍ സിഎസ്‌ഐ ചര്‍ച്ചില്‍ നടന്ന വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 2012ല്‍ ജോളിയും 2018ല്‍ അജികുമാറും മരിച്ചു. ഇവരുടെ ഏകമകനായ പതിനാലുകാരന്‍ മുത്തച്ഛന്‍ ജ്ഞാനദാസിനൊപ്പമാണ് കഴിയുന്നത്. കുട്ടിയുടെ ഭാവി ആവശ്യങ്ങള്‍ക്കായി മാതാപിതാക്കളുടെ വിവാഹസര്‍ട്ടിഫിക്കറ്റ് ആവശ്യമായതോടെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ജ്ഞാനദാസ് സര്‍ക്കാരില്‍ അപേക്ഷിച്ചത്. ആദ്യം തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫീസില്‍ അപേക്ഷിച്ചെങ്കിലും സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് മറുപടി ലഭിച്ചു. തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ നടത്താന്‍ അപേക്ഷിക്കുകയും സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തത്.

‘വര്‍ഷങ്ങളായി ഞാന്‍ ഇതിനുപിറകെയായിരുന്നു. ഇപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവായെന്നറിയുന്നതില്‍ അതീവ സന്തോഷമുണ്ട്’- ജ്ഞാനദാസ് പറഞ്ഞു. ജോളിയുടെ മരണശേഷം വീണ്ടും വിവാഹിതനായ അജികുമാറിന് ഒരു കുട്ടികൂടിയുണ്ട്. ഇവര്‍ മറ്റൊരിടത്താണ് താമസം. ജോളി-അജികുമാര്‍ ദമ്പതികളുടെ വിവാഹം നടന്നത് 2008ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ നിലവില്‍ വന്നശേഷമാണ്. മാതാപിതാക്കള്‍ നഷ്ടമായ കുട്ടിക്ക് ഭാവിയിലെ വിവിധ ആവശ്യങ്ങള്‍ക്കായി അവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുമെന്നതിനാലാണ് അപേക്ഷ പരിഗണിക്കാന്‍ വകുപ്പ് തീരുമാനിച്ചത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...