ജൂലൈ മാസം ബാങ്കുകൾക്ക് 14 ദിവസം അവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോളിഡേ കലണ്ടർ പ്രകാരം എട്ടു ദിവസമാണ് ജൂലൈ മാസം ബാങ്കുകൾക്ക് അവധിയുള്ളത്.
ഇതിനൊപ്പം ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ കൂടി അവധിയായതോടെയാണ് 14 ദിവസം ബാങ്കുകൾ അടച്ചിടേണ്ടി വരുന്നത്. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ ഹോളിഡേകൾ അനുസരിച്ചാണ് ബാങ്കുകളുടെ പ്രവർത്തനം മുടങ്ങുക.
ബാങ്കുകൾ കൂടുതൽ ദിവസങ്ങളിൽ അടച്ചിടപ്പെടുന്നതിനാൽ പൊതുജനം ഇതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തിയില്ലെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടാനിടയുണ്ട്.