സുഹൃത്തിനെ അരകല്ലുകൊണ്ട് ഇടിച്ചുകൊന്നു; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

മാവേലിക്കര താമരക്കുളം ഇര്‍ഷാദ് കൊലക്കേസിലെ പ്രതി പ്രമോദിനെ ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മാവേലിക്കര അഡി. ജില്ലാ കോടതി (ഒന്ന്) ജഡ്ജി വി. ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം പത്തനാപുരം മഞ്ചള്ളൂര്‍ നമിത മന്‍സിലില്‍ ഇര്‍ഷാദിനെ (റിഷാദ്) കൊലപ്പെടുത്തിയ കേസില്‍ പ്രതി പത്തനാപുരം പുന്നല ചാച്ചിപ്പുന്ന തച്ചിക്കോട്ട് നായങ്കരിമ്പ് ശശിഭവനത്തില്‍ പ്രമോദിനെ ആണ് കോടതി ശിക്ഷിച്ചത്.

കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ സുഹൃത്തായിരുന്നു പ്രമോദ്. 2013 ജൂണ്‍ 27 ന് രാത്രിയാണ് കൊലപാതകം നടന്നത്. കണ്ണൂര്‍ ഇരിക്കൂരില്‍ ജോലി ചെയ്തിരുന്ന പ്രമോദ്, ഇര്‍ഷാദ് വാടകക്ക് താമസിച്ചിരുന്ന താമരക്കുളം പേരൂര്‍കാരാണ്മ സുമഭവനം വീട്ടില്‍ പുലര്‍ച്ചെ എത്തി ഉറങ്ങിക്കിടന്ന ഇര്‍ഷാദിന്റെ തലയില്‍ അരകല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന് ശേഷം നാടു വിട്ട പ്രമോദ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ണി എന്ന പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 8 വര്‍ഷത്തിന് ശേഷം 2021 ജൂണ്‍ 29 നാണ് െ്രെകംബ്രാഞ്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...