‘യുട്യൂബര്‍ തൊപ്പി’യെ സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടു

വളാഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത യുട്യൂബര്‍ തൊപ്പി (മുഹമ്മദ് നിഹാദ്)യെ സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്.
കണ്ണൂര്‍ മാങ്ങാട് സ്വദേശിയായ നിഹാദിനെ വെള്ളിയാഴ്ച എറണാകുളം എടത്തല കുഴിവേലിപ്പടിയിലെ വാടകവീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റുചെയ്തത്. ലാപ്‌ടോപ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. ഉപകരണങ്ങള്‍ പരിശോധിച്ചെങ്കിലും മറ്റ് തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം.
ഉപകരണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന കര്‍ശന നിബന്ധനയോടെയാണ് നിഹാദിനെ വെള്ളിയാഴ്ച വൈകിട്ട് വിട്ടയച്ചത്. രണ്ടുദിവസം കഴിഞ്ഞ് സ്‌റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ അടുത്തദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. പൊതുഇടത്ത് അശ്ലീലം പറഞ്ഞു, ഗതാഗതം തടസ്സപ്പെടുത്തി എന്നീ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കണ്ണപുരം പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസുണ്ട്. കണ്ണപുരം പൊലീസ് വെള്ളിയാഴ്ച വൈകിട്ട് വളാഞ്ചേരി സ്‌റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടിയെടുക്കും.

spot_img

Related news

മദ്രസകള്‍ക്കെതിരായ നീക്കം പ്രതിഷേധാര്‍ഹമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: മദ്രസകള്‍ക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹമെന്ന് എസ്.വൈ.എസ് സംസ്ഥാന...

അറബിക്കടലില്‍ ന്യൂനമര്‍ദം; ഈയാഴ്ച ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍...

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു...

കേരളത്തില്‍ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതും ചെള്ള്...