കോട്ടയം : കൊടൈക്കനാലില്‍ ട്രക്കിംഗിനിടെ കാണാതായ യുവാക്കളെ കണ്ടെത്തി. കഴിഞ്ഞദിവസമാണ് പൂണ്ടിയില്‍വെച്ച് അല്‍ത്താഫ് (23), ഹാഫിസ് (23) എന്നിവരെ 45 കിലോമീറ്ററകലെ കണ്ടെത്തുകയായിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സംഘം പുതുവല്‍സരാഘോഷത്തിന് പോയതായിരുന്നു. രണ്ടുപേരൊഴികെയെല്ലാവരും തിരിച്ചെത്തിയതോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.