അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ യുവതികളെ അപമാനച്ചു; രണ്ട് പൊലീസുകാര്‍ കസ്റ്റഡിയില്‍

പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ചെന്ന പരാതിയില്‍ രണ്ട് പൊലിസുകാരെ കസ്റ്റഡിയിലെടുത്തു. ചൊവ്വ വൈകിട്ട് ആറിനാണ് സംഭവം.

മൂവാറ്റുപുഴ സ്‌റ്റേഷനിലെ പൊലീസുകാരാണ് കസ്റ്റഡിയിലായത്. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പൊലീസുകാര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. യുവതികള്‍ പ്രതികരിച്ചതോടെ നാട്ടുകാര്‍ പൊലീസുകാരെ തടഞ്ഞുവച്ചു. രാമമംഗലം പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് പറഞ്ഞു.

spot_img

Related news

വീണ്ടും ചക്രവാതചുഴി; 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തും

തിരുവനന്തപുരം: അടുത്ത 4-5 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര...

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്ന് ഹൈക്കോടതി

കോഴിക്കോട് താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന്...

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ചുമണി വരെ, വിശദാംശങ്ങള്‍

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് നാളെ (മെയ് 20)...