ചെന്നിത്തല പറയങ്കേരികുരയ്ക്കലാര്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് പറയങ്കേരി മൂന്നു തെങ്ങില്‍ ബിബിന്റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. പറയങ്കേരി പാലത്തിന് വടക്ക് വശത്താണു മൃതദേഹം കണ്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പഴയ പറയങ്കേരി ആറ്റില്‍ വീണ നിലയിലായിരുന്നു.
റോഡിനു വശത്തിറക്കിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സമീപമാണ് മൃതദേഹം കിടന്നത്. വിദേശത്തുനിന്നു വന്ന സുഹൃത്തിന്റെ വീട്ടില്‍ രാത്രിയിലെത്തി മടങ്ങുന്നതിനിടെ അപകടത്തില്‍പെട്ടതാം എന്നാണു നിഗമനം. മാന്നാര്‍ പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.