പാണമ്പ്രയില്‍ സഹോദരിമാര്‍ക്ക് നടുറോഡില്‍ യുവാവിന്റെ ക്രൂര മര്‍ദനം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടികള്‍

മലപ്പുറം: പാണമ്പ്രയില്‍ ടൂ വീലറില്‍ സഞ്ചരിച്ച സഹോദരിമാര്‍ക്ക് നടുറോഡില്‍ യുവാവിന്റെ ക്രൂര മര്‍ദനം. തങ്ങളുടെ വാഹനം അപകടത്തില്‍പെടുന്ന രീതിയില്‍ അമിതവേഗത്തിലുള്ള ഡ്രൈവിങ് ചോദ്യം ചെയ്ത പെണ്‍കുട്ടികളെയാണ് ആളുകള്‍ നോക്കി നില്‍ക്കെ യുവാവ് മര്‍ദിച്ചത്. സ്‌കൂട്ടറിലിരിക്കുന്ന പെണ്‍കുട്ടികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഈ മാസം 16നാണ് സംഭവം. പരപ്പനങ്ങാടി സ്വദേശികളും സഹോദരിമാരുമായ അസ്‌ന, ഹംന എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ ആണ് മര്‍ദിച്ചത്. കാറില്‍ നിന്നും ഇറങ്ങി വന്ന് പ്രതി ഇബ്രാഹിം ഷബീര്‍ വാഹനമോടിക്കുന്ന അസ്‌നയെ മുഖത്ത് അടിക്കുകയായിരുന്നു.

കോഴിക്കോട് നിന്നും പരപ്പനങ്ങാടി പോവുന്ന വഴിയെയാണ് സംഭവം. രാമനാട്ടുകര ഭാഗം മുതല്‍തന്നെ പെണ്‍കുട്ടികളോടിച്ച വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തും വെട്ടിച്ചും അമിതവേഗതയില്‍ കാറോടിച്ചാണ് ഇബ്രാഹിം ഷബീര്‍ വന്നത്.

ഇതോടെ പെണ്‍കുട്ടികളുടെ വാഹനം മറിയാന്‍ പോയി. ഇത് പാണമ്പ്ര എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെയാണ് രോഷാകുലനായ യുവാവ് വാഹനം നിര്‍ത്തി ഇറങ്ങി വന്ന് ഇവരെ മര്‍ദിച്ചത്. പെണ്‍കുട്ടിയുടെ മുഖത്ത് അഞ്ചിലേറെ തവണ ഇയാള്‍ ശക്തിയായി അടിച്ചു. ഇത് സമീപത്ത് നിന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പെണ്‍കുട്ടികളെ മര്‍ദിക്കുന്നതു കണ്ട ആളുകള്‍ ചോദ്യം ചെയ്‌തോടെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ച ശേഷം പെട്ടെന്ന് കാറെടുത്ത് പോവുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ അപ്പോള്‍ തന്നെ തൊട്ടടുത്ത തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കുകയും തിരൂരങ്ങാടി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.


അതേസമയം പെണ്‍കുട്ടികള്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ദുര്‍ബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരുടെ മൊഴിയെടുത്തത്. തിരൂരങ്ങാടിയിലെ പ്രമുഖനായ ലീഗ് നേതാവിന്റെ മകനാണ് സി എച്ച് ഇബ്രാഹിം ഷെബീര്‍. സംഭവത്തില്‍ പ്രതികരിക്കാതെ പരാതി നല്‍കുകയായിരുന്നു വേണ്ടതെന്ന് തേഞ്ഞിപ്പലം പൊലീസ് ഉപദേശിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പറഞ്ഞ് തീര്‍ക്കാമെന്ന തരത്തിലായിരുന്നു പൊലീസിന്റെ ഇടപെടലെന്നാണ് പരാതി.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...