പാണ്ടിക്കാടില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 18,17,000 രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പൊലീസ് പിടിയില്‍. മക്കരപ്പറമ്പ് ചേലൂര്‍ സ്വദേശി തയ്യില്‍ വീട്ടില്‍ അബ്ദുള്ളകുട്ടിയാണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും പാണ്ടിക്കാട് ഇന്‍സ്‌പെക്ടര്‍ കെ റഫീഖും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പാണ്ടിക്കാട് ടൗണില്‍നിന്ന് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കി. സംഭവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിനും ഇഡിക്കും പൊലീസ് റിപ്പോര്‍ട്ട് നല്‍കി.