വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ ഹൈറൂൺ ഷാന മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ജില്ല പുലാമന്തോൾ ചെമ്മലശ്ശേരിയിലെ വേങ്ങമണ്ണിൽ പെരിയംതടത്തിൽ ഡോ. ഹൈറൂൺ ഷാന ( 23 ) കോഴിക്കോട്ടെ ആശുപത്രിയിൽ മരണപ്പെട്ടു. പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സി പി ഐ എം നേതാവുമായ വി.പി. ഹനീഫയുടെ മകളാണ്. ചട്ടിപ്പറമ്പ് വട്ടപ്പറമ്പ് എം.എസ് എസ് ഭവനിലെ സ്പീച്ച് തെറാപ്പിസ്റ്റ് ആയിരുന്ന ഡോക്ടർ ഹൈറൂൺ ഷാന ദിവസങ്ങൾക്കു മുൻപ് മാലാപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ സാരമായ പരിക്ക് പറ്റി ചികിത്സയിലായിരുന്നു. ഖബറടക്കം ഞായറാഴ്ച്ച ചെമ്മലശ്ശേരി മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടത്തും.മാതാവ് വിളക്കത്തിൽ ഹസീന,സഹോദരങ്ങൾ: ഹൈറുൻ ഹിബ, മുഹമ്മദ്‌ ആഹിൽ, ഹൈറുൻ ഫാത്തിമ.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...