പ്രവാസിയായ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി യഹ്യ പിടിയില്‍

മലപ്പുറം: പ്രവാസിയായ അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി യഹ്യ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് യഹ്യയെ പൊലീസ് പിടികൂടിയത്. പാണ്ടിക്കാടുള്ള ഒരു വീടിന്റെ ശുചിമുറിയില്‍ ഒളിവിലായിരുന്നു ഇയാള്‍. കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിനെ വഴിയരികില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത് യഹ്യയായിരുന്നു. തുടര്‍ന്ന് അബ്ദുല്‍ ജലീലിന്റെ വീട്ടിലേക്കും വിവരമറിയിച്ചശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

യഹ്യക്ക് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തവരെയും മലപ്പുറം ജില്ല പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കരുവാരകുണ്ട് കുട്ടത്തിയിലെ പുത്തന്‍പീടികയില്‍ നബീല്‍ , പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍, അങ്ങാടിപ്പുറം പിലാക്കല്‍ അജ്മല്‍ എന്ന റോഷന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

spot_img

Related news

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...