സ്ത്രീകളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മാർട്ടം ചെയ്യാൻ വനിതാ ജീവനക്കാർ വേണം

രാജ്യത്തു പുതുതായി തുടങ്ങുന്ന എല്ലാ മെഡിക്കൽ കോളജുകളിലും (സർക്കാർ/സ്വകാര്യ മെഡിക്കൽ കോളജുകൾ) പോസ്റ്റ്മോർട്ടം അനുവദിക്കണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ. സ്ത്രീകളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഒരു ജീവനക്കാരി‍യെങ്കിലും പോസ്റ്റ്മോർട്ടത്തിൽ പങ്കെടുക്കണമെന്നും അതിനായി ആവശ്യത്തിനു വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നും കരടു വ്യവസ്ഥകളിൽ പറയുന്നു. 

പുതിയ മെഡിക്കൽ കോളജുകൾ‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, എംബിബിഎസ് കോഴ്സിലെ സീറ്റ് വർധന എന്നിവയെക്കുറിച്ചു ദേശീയ മെഡിക്കൽ കമ്മിഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ നിർദേശങ്ങളിലാണ് ഇക്കാര്യം. ഫൊറൻസിക് വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കാനാകും വിധത്തിലാണു വ്യവസ്ഥകൾ. 
പോസ്റ്റ്മോർട്ടം പോലെ ഗൗരവമുള്ള മെഡിക്കൽ ലീഗൽ പരിശോധനകൾ സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതു ജാഗ്രതയോടെ വേണമെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ടെങ്കിലും കരടുവ്യവസ്ഥകളിൽ ഇക്കാര്യം പരാമർശിക്കുന്നില്ല.

കേരളത്തിൽ പ്രതിവർഷം നാൽപതിനായിരത്തിൽപരം പോസ്റ്റ്മോർട്ടമാണു നടക്കുന്നത്. 11 സർക്കാർ മെഡിക്കൽ കോളജുകളിലും ആരോഗ്യ വകുപ്പിനു കീഴിലുള്ള നൂറിലധികം ആശുപത്രികളിലും പോസ്റ്റ്മോർട്ടം നടത്തുന്നുണ്ട്. സ്വകാര്യ മേഖലയിൽ കൊച്ചി അമൃത മെഡിക്കൽ കോളജിനു മാത്രമാണു പോസ്റ്റ്മോർട്ടം അനുവദിച്ചിരിക്കുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഒഴികെ മറ്റെല്ലായിടത്തും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാത്രമാണു നടത്തുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ 24 മണിക്കൂറുമുണ്ട്. പോസ്റ്റ്മോർട്ടത്തിന്റെ സമയം 24 മണിക്കൂറാക്കണം എന്ന ഹൈക്കോടതി നിർദേശം മറ്റെങ്ങും നടപ്പായിട്ടില്ല.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...