മികച്ച നടനുള്ള 94 ാമത് ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിന്; നടി ജെസിക്ക ചസ്റ്റെയ്ന്‍;’കോഡ’ യാണ് മികച്ച ചിത്രം

ലോസാഞ്ചലസ്: മികച്ച നടനുള്ള 94 ാമത് ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിന്. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടി ജെസിക്ക ചസ്റ്റെയ്ന്‍. ‘ദ് ഐസ് ഓഫ് ടാമി ഫെയ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്‌കര്‍ കൂടിയാണിത്.

‘കോഡ’ യാണ് മികച്ച ചിത്രം. സംവിധാനം, തിരക്കഥ, സഹനടന്‍ ഉള്‍പ്പെടെ പ്രധാന പുരസ്‌കാരങ്ങള്‍ ‘കോഡ’ നേടി. ഷാന്‍ ഹേഡെര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. ദ് പവര്‍ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേന്‍ കാംപിയന്‍ ആണ് മികച്ച സംവിധായിക.

spot_img

Related news

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

പുഷ്പ 2 ഒടിടിയിലേക്ക്

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ദി റൂള്‍ ഇനി ഒടിടിയിലേക്ക്....

മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ടീസര്‍ ഇന്ന് എത്തും

മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം...

ടൊവിനോയുടെ ‘തന്ത വൈബ്’ വരുന്നു

തല്ലുമാലയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിന്‍ പെരാരിയും ടൊവിനോ തോമസും വീണ്ടും...

‘ഐ ആം കാതലന്‍’ 17 ന് ഒ.ടി.ടിയിലേക്ക്‌

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു...