നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ നടുറോട്ടില്‍ കാട്ടുപന്നികള്‍. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് എരഞ്ഞിമങ്ങാട് വേട്ടേക്കോട് റോഡില്‍ മൂന്ന് കാട്ടുപന്നികള്‍ നിലയുറപ്പിച്ചത്. നിരവധി യാത്രക്കാര്‍ പോകുന്ന റോഡിലാണ് സംഭവം. യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് പ്രദേശത്ത് പന്നികള്‍ ഉയര്‍ത്തുന്നത്. മണ്ണു പാടത്തിനും അകമ്പാടത്തിനും ഇടയില്‍ കാട്ടുപന്നി റോഡ് മുറിച്ച് കടന്ന് വാഹനങ്ങളില്‍ ഇടിച്ച് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.