വഴക്കിനിടെ ഉന്തിലും തള്ളിലും തലയിടിച്ച് നിലത്തു വീണു ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന പുത്തന്‍പറമ്പില്‍ രാധ(56) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പത്മനാണ്(65) അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് സംഭവം. അടുക്കളയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പത്മന്‍, രാധയെ പിടിച്ചുതള്ളി. അടുക്കളയിലെ നിലത്ത് തലയിടിച്ചു വീണ രാധ ബോധരഹിതയായി. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മകന്‍ ശരത് വിവരം അറിഞ്ഞ് ഓടിയെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി രാധ മരിച്ചു. മകള്‍: ശരണ്യ. മരുമകന്‍: വിജേഷ്.തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമായതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പത്മനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.