ലോഗിന്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ് കീ ഓപ്ഷനുമായി വാട്‌സ്ആപ്പ്.
നിലവില്‍ സുരക്ഷയ്ക്കായി ടു ഫാക്ടര്‍ എസ്എംഎസ് ഓതന്റിക്കേഷനെയാണ് ഉപയോക്താക്കള്‍ ആശ്രയിക്കുന്നത്. ഇതില്‍ സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാസ്‌കീ ഓപ്ഷന്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചത്.
കൂടാതെ ടു ഫാക്ടര്‍ എസ്എംഎസ് ഓതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്യുന്നതിന് ഒരുപാട് സമയമെടുക്കുന്നത് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനും കൂടിയാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായായി പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്.
മുഖം, ഫിംഗര്‍ പ്രിന്റ്, പിന്‍ എന്നിവ ഉപയോഗിച്ച് മാത്രം എളുപ്പത്തിലും സുരക്ഷിതമായും വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് വാട്‌സ്ആപ്പ് തീരുമാനിച്ചത്. ആഴ്ചകള്‍ക്കകം പടിപടിയായി ഇത് എല്ലാവരിലേക്കും എത്തിക്കുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.നിലവിലെ പാസ് വേര്‍ഡ് രീതിയെ അപേക്ഷിച്ച് 40 ശതമാനം വേഗത്തില്‍ പാസ്‌കീ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അവകാശവാദം.