മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം; പതിനാല് കുട്ടികള്‍ ആശുപത്രിയില്‍

മേപ്പാടി: വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം. പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് മിഠായി കഴിച്ചതിന് ശേഷം ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനത്തിന് നല്‍കിയ മിഠായി കഴിച്ചതിന് ശേഷമായിരുന്നു സംഭവം. സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ മിഠായി ആണ് ക്ലാസ്സില്‍ വിതരണം ചെയ്തത്.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാരും രക്ഷിതാക്കളും വ്യക്തമാക്കി. മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു.

spot_img

Related news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കൂടി സംസ്ഥാനത്ത് വ്യാപക...

കളമശ്ശേരിയിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ വാഹനം ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം

കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത...

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ...

പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരുക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി...

ആഘോഷങ്ങളിൽ കാർമേഘം പടരുന്നു; തിരുവോണനാളിലും (ഇന്ന്) ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവോണനാളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...