3 രൂപയ്ക്ക് വെള്ളം, 20 രൂപയ്ക്ക് പൂരി ; ജനറല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്‍കാന്‍ റെയില്‍വേ

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്രചെയ്യുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം ഒരുക്കാന്‍ റെയില്‍വേ.20 രൂപയ്ക്കു പൂരിബജി അച്ചാര്‍ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും കിട്ടും. സ്‌നാക് മീലില്‍ ഊണ്, ചോലെബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റര്‍ വെള്ളവും ലഭിക്കും.

പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി പ്രത്യേക കൗണ്ടറുകള്‍ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്‌റ്റേഷനുകളില്‍ കൗണ്ടര്‍ തുടങ്ങും.

വിജയകരമാണെങ്കില്‍ ഘട്ടം ഘട്ടമായി എല്ലാ സ്‌റ്റേഷനുകളിലും നടപ്പാക്കും. സ്‌റ്റേഷനില്‍ ജനറല്‍ കോച്ചുകള്‍ വരുന്ന ഭാഗത്താകും കൗണ്ടര്‍. തുടക്കത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷനില്‍ മംഗളൂരു ജംക്ഷനിലും കൗണ്ടറുകളുണ്ടാകും

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...