ദിലീപിന്റെ തിരിച്ചു വരവ് കാണിച്ചുകൊണ്ട് വോയ്‌സ് ഓഫ് സത്യനാഥന്‍; ബോക്‌സ് ഓഫീസ് കളക്ഷനിലും മുന്‍നിരയില്‍

മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം തിയേറ്ററില്‍ റിലീസ് ആയ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയും ചേര്‍ത്ത് സ്വീകരിച്ചിരിക്കുകയാണ് കുടുംബ പ്രേക്ഷകര്‍. കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഒരുകോടി എണ്‍പതു ലക്ഷം ഗ്രോസ് കളക്ഷന്‍ ആദ്യ ദിനം നേടിയ ചിത്രത്തിന് എങ്ങും ഹൌസ് ഫുള്‍ ഷോകളാണ്.

വാരിസ്, പൊന്നിയിന്‍ സെല്‍വന്‍ 2, പഠാന്‍, 2018 എന്നീ സിനിമകള്‍ കഴിഞ്ഞാല്‍ സത്യനാഥനാണ് കേരള ബോക്‌സ് ഓഫീസിന്റെ റെക്കോര്‍ഡില്‍ ഇടം. ദിലീപിന്റെ വന്‍ തിരിച്ചു വരവാണ് ചിത്രത്തില്‍. നര്‍മ്മവും ഇമോഷനും ഇടകലര്‍ന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സിദ്ധിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമാണ്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ക്ലീന്‍ എന്റര്‍ടൈന്റിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസര്‍ : രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു ഏ ഇ).ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്, സംഗീതം:അങ്കിത് മേനോന്‍, എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കലാ സംവിധാനം: എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : മാറ്റിനി ലൈവ്, സ്റ്റില്‍സ് : ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

spot_img

Related news

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...

വയനാട് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ഈ മാസം 13 ന്...