സ്ത്രീധന പീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി നിലമേൽ കൈതോട് കെകെഎംവി ഹൗസിൽ വിസ്‌മയ (24) ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷം തടവു ശിക്ഷ വിധിച്ച കോടതി വിധിയിൽ തൃപ്തയല്ലെന്ന് അമ്മ. ഇതല്ല പ്രതീക്ഷിച്ചത്, ശിക്ഷ കുറഞ്ഞുപോയി. പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അമ്മ മാധ്യമങ്ങളോടു പ്രതികരിച്ചു.
ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അമ്മ വ്യക്തമാക്കി. അതേസമയം, ബാക്കി കാര്യങ്ങൾ അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഇത്തരമൊരു കേസിൽ ഇങ്ങനൊരു വിധിയേ ഉണ്ടാവൂ എന്നതിനെ ഉൾക്കൊള്ളുന്നുവെന്നും അച്ഛൻ ത്രിവിക്രമൻപള്ളി പറഞ്ഞു.