കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീക്കണ്‍ ലൈറ്റ്


തിരുവനന്തപുരം: കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീക്കണ്‍ ലൈറ്റുണ്ടാകും. എല്ലാ ഡയറക്ടര്‍മാര്‍ക്കും ചീഫ് എഞ്ചിനീയര്‍മാര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ക്കും വിതരണ പ്രസരണ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും ലൈറ്റ് ഉപയോഗിക്കാം.അതേസമയം ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റിന് അനുമതിയില്ല.

കെഎസ്ഇബി രൂപീകൃതമായിട്ട് 65 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ ഭാവിയിലേക്കുള്ള നിര്‍ണായക ചുവടുവയ്പുകള്‍ക്ക് തുടക്കം കുറിച്ച് 65 ഇവാഹനങ്ങളുടെ ഫ്ലാഗ്ഓഫ് കര്‍മം നടന്നു. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.

65 ഇലക്ട്രിക് വാഹനങ്ങളില്‍ എട്ടെണ്ണം ആദ്യദിനം ഓടിച്ചത് വനിതകളാണ്.പട്ടം വൈദ്യുതിഭവനിലെ എട്ട് വനിതാ ഉദ്യോഗസ്ഥരാണ് വാഹനം ഓടിച്ചത്. ‘എര്‍ത്ത് ഡ്രൈവ് വിമന്‍ റൈഡേഴ്സ്’ എന്നാണ് ഇവര്‍ അറിയപ്പെടുകയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. നഗരത്തിലെ എട്ട് റൂട്ടുകളില്‍, ഇലക്ട്രിക് കാറുകളില്‍ വനിതകളായ എന്‍ജിനീയര്‍മാരും, ഫിനാന്‍സ് ഓഫീസര്‍മാരും ഡ്രൈവര്‍മാരായി.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...