വളാഞ്ചേരി: വട്ടപ്പാറയില്‍ വെട്ടിയിട്ട അക്വേഷ്യാമരങ്ങള്‍ക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തി നിന്ന മരങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പാണ് വെട്ടി മാറ്റിയത്. അതികഠിനമായ ചൂടുകാരണമാണ് മരങ്ങള്‍ക്ക് തീപിടിച്ചതെന്നാണ് വിവരം. തൊട്ടടുത്ത പുല്‍ക്കാടുകള്‍ക്ക് തീപടര്‍ന്നത് നാട്ടുകാരില്‍ ആശങ്കപരത്തി. സംഭവമറിഞ്ഞ് തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.