ഓടിയടുത്ത് വന്ദേഭാരത്; പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച വയോധികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരൂര്‍

ചീറിപ്പാഞ്ഞു വന്ന വന്ദേഭാരത് എക്‌സ്പ്രസിനു മുന്നില്‍ നിന്ന് വയോധികല്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി. തിരൂരില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ മുന്നില്‍ നിന്നാണ് നിമിഷത്തിന്റെ വ്യത്യാസത്തില്‍ ആള്‍ രക്ഷപ്പെട്ടത്. ഈ ട്രെയിനിന് തിരൂരില്‍ സ്‌റ്റോപ്പില്ല. ട്രെയിന്‍ വരുന്നതുകണ്ടിട്ടും വയോധികന്‍ പാളം മറികടന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിനിന്റെ വേഗം കണക്കാക്കാതെ പാളം മുറിച്ചു കടന്ന ആളിന്റെ മുന്നിലേക്ക് ട്രെയിന്‍ അതിവേഗത്തിലാണ് എത്തിയത്.

പാളത്തില്‍ ആളെ കണ്ടതോടെ ലോക്കോ പൈലറ്റ് ഹോണ്‍ അടിച്ചു.
എന്‍ജിന്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ അടുത്തെത്തിയപ്പോഴേക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ചാടിക്കയറാന്‍ സാധിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ട്രെയിനിന്റെ വിഡിയോ എടുത്തിരുന്നു. ഇതിലാണ് ഇയാള്‍ രക്ഷപ്പെടുന്ന രംഗം പതിഞ്ഞത്. ഒറ്റപ്പാലം സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞാല്‍ കേസെടുക്കുമെന്ന് ആര്‍പിഎഫ് അറിയിച്ചു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ്...

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക്...