വന്ദേ ഭാരത് ട്രെയിന്‍ തിരൂരിലും കൂകിപ്പാഞ്ഞെത്തി

തിരുവനന്തപുരം:കണ്ണൂര്‍ അതിവേഗ ട്രെയിനായി വിശേഷിപ്പിക്കുന്ന വന്ദേ ഭാരത് തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കാണ് തിങ്കളാഴ്ച്ച രാവിലെ പത്തേമുക്കാലോടെഎത്തിയത്. രാവിലെ 5.10 ന് അനന്തപുരിയില്‍ നിന്ന് ആരംഭിച്ചതാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം. ട്രെയിനിന് ബി.ജെ.പി പ്രവര്‍ത്തകരും തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സും സ്വീകരണം നല്‍കി. ട്രെയിന്‍ വരുന്നതിന്റെ ഭാഗമായി തിരൂരില്‍ ഉന്നത ഉദ്യാഗസ്ഥര്‍ ഉള്‍പ്പടെ എത്തിയിരുന്നു.മൂന്നു മിനുറ്റാണ് ട്രെയിന്‍ തിരൂരില്‍ നിന്നത്.സര്‍വ്വീസ് ആരംഭിച്ചാല്‍ 30 സെക്കന്റാകും തിരുരിലെ സ്റ്റോപ്പിങ് ടൈമെന്നാണ് സൂചന.മലപ്പുറത്തിന് കേന്ദ്രം നല്‍കിയ പെരുന്നാള്‍ സമ്മാനമാണ് തിരൂരിലെ സ്റ്റോപ്പെന്ന് സ്വീകരണ ശേഷം ബി.ജെ.പി പാലക്കാട് മേഖലാ പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.തിരൂരിലെ സ്റ്റോപ്പ് ആഹ്ലാദകരമാണെന്ന് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി പി.എ ബാവ പറഞ്ഞു. ട്രെയിനിന്റെ സമയ ചാര്‍ട്ടോ ടിക്കറ്റ് നിരക്കോ ഇതുവരെ അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല.ഇന്ന് രാത്രിയോടെ ടൈം ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന.തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന വിധമാണ് ടൈം ഷെഡ്യൂള്‍ തയ്യാറാകുന്നതെന്ന് അധികൃതര്‍ അറിയിക്കുന്നു.

spot_img

Related news

ഗതാഗത കുരുക്ക് ഒഴിയാതെ വളാഞ്ചേരി; ഗതികെട്ട് യാത്രക്കാർ, കാൽനടയാത്രക്കാരും ദുരിതത്തിൽ

വളാഞ്ചേരി: നഗരമേഖലയിലെ വാഹനക്കുരുക്ക് ഒഴിയുന്നില്ല; ഗതികെട്ട് യാത്രക്കാർ. കാൽനടയാത്രക്കാരും ദുരിതത്തിൽ. സെൻട്രൽ...

വോട്ടർമാർ ശ്രദ്ധിക്കുക; നോട്ടയില്ല, പകരം എൻഡ് ബട്ടൺ

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയില്ല....

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

വളാഞ്ചേരി പൊലീസിന്റെ അറിയിപ്പ്: കുപ്രസിദ്ധ മോഷ്ടാവായ അബ്ദുൽ മനാഫിന്റെ വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക

കുപ്രസിദ്ധ മോഷ്ടാവായ അബ്ദുൽ മനാഫ്, ചാവക്കാട് ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ്...

വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം സർട്ടിഫിക്കറ്റ് വാങ്ങിയവരിലേക്ക്; വിദേശത്തുള്ളവരും കുടുങ്ങും

പൊന്നാനി: രാജ്യത്തെ വിവിധ സർവകലാശാലകളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ...