മാറുന്ന ഇന്ത്യയുടെ അടയാളമാണ് വന്ദേ ഭാരത്;കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകളാക്കി മാറ്റും; പ്രധാനമന്ത്രി

മാറുന്ന ഇന്ത്യയുടെ അടയാളമാണ് വന്ദേ ഭാരതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ലോകത്തിന് മുന്നില്‍ ശക്തമായ വിശ്വാസം നേടിയെടുത്തെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രാ സൗകര്യം കൂട്ടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസിത രാജ്യത്തിനായി നാം കൈകോര്‍ക്കണം. വിവിധ പദ്ധതികള്‍ക്കൊപ്പം എല്ലാവരും ഒത്തുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുഗതാഗത സംവിധാനം ആധുനികമാക്കാന്‍ ശ്രമിക്കുന്നതിന് ഉദാഹരമാണ് കൊച്ചി ജല മെട്രോ. പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ കണക്ടിവിറ്റിയ്ക്കും കേന്ദ്രം പ്രാധാന്യം നല്‍കുന്നുവെന്ന് ഡിജിറ്റല്‍ പാര്‍ക്കിനെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു. 2024-ല്‍ കേരളത്തിലേക്ക് കൂടുതല്‍ വികസനങ്ങള്‍ക്ക് റെയില്‍വേ പദ്ധതിയിടുന്നു. അത് വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകളാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് തുടക്കമായി. വന്ദേ ഭാരത് വടക്കന്‍ കേരളത്തെ തെക്കന്‍ കേരളവുമായി അതിവേഗം ബന്ധിപ്പിക്കുന്നു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം -മംഗലാപുരം റൂട്ടില്‍ സെമി ഹൈ സ്പീഡില്‍ ട്രെയിനുകള്‍ ഓടിക്കാനാകും- നരേന്ദ്രമോദി പറഞ്ഞു.

spot_img

Related news

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍...

LEAVE A REPLY

Please enter your comment!
Please enter your name here