വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ്‌ബോള്‍ താരവും

പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ്‌ബോള്‍ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകന്‍ രോഹിത് രാജ് (24) ആണ് മരിച്ചത്.

42 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ആലത്തൂര്‍ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. വടക്കഞ്ചേരിയില്‍ നടന്നത് ഭയാനകമായ അപകടമെന്നും പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി എം പി രാജേഷ് പറഞ്ഞു

ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂര്‍വ്വം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില്‍ തീരാനോവായി മാറുകയായിരുന്നു.

spot_img

Related news

തട്ടിക്കൊണ്ടുപോകല്‍; പ്രതിയുടെ മകൾ അനുപമ അര മില്ല്യണ്‍ ഫോളോ ചെയ്യുന്ന യൂട്യൂബ് താരം

കൊല്ലം: ഓയൂരിൽ ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായത് ദമ്പതികളും മകളും

കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി...

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു...

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി ആശുപത്രി വിട്ടു

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു....

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

LEAVE A REPLY

Please enter your comment!
Please enter your name here