കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരമന്. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങള്‍ക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം.
നടപ്പ് സാമ്പത്തിക വര്‍ഷം 200 കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കും. ഗിഗ് വര്‍ക്കേഴ്സിനെ ‘പ്രധാനമന്ത്രി ജന്‍ ആരോഗ്യ’ പദ്ധതിയുടെ ഭാഗമാക്കും. ഫുഡ് ഡെലിവറി ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ സഹായകം. സാമൂഹ്യ സുരക്ഷാ പദ്ധതി, സ്വിഗ്ഗി, സൊമാറ്റോ, ഊബര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും. ഇതിനായി ഇ പോര്‍ട്ടല്‍ രജിസ്ട്രേഷന് നടപ്പാക്കും. മെഡിക്കല്‍ ടൂറിസം വിത്ത് ഹീല്‍ ഇന്‍ ഇന്ത്യ പദ്ധതി നടപ്പാകും.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ്. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരമാന് പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മധ്യവര്‍ഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി നര്‍മല സീതാരാമന് പറഞ്ഞു.