ചായ കിട്ടിയില്ല; നിലമ്പൂരിൽ മക്കളുടെ മുന്നിലിട്ട് മരുമകളെ വെട്ടിക്കൊന്ന് ഭർതൃമാതാവ്!

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്‍റെ ഭാര്യ രജില (30) യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത (72) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് ശാന്ത രജിലയെ വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം.

പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. രജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം. രജിലയെ മക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, വീട്ടിൽവെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. രജിലയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്.

spot_img

Related news

കളിച്ചുചിരിച്ചു നടന്ന അബാൻ ഇനിയില്ല; തിരൂരിൽ അഞ്ചു വയസ്സുകാരന്റെ മരണം വിശ്വസിക്കാനാവാതെ നാട്

തിരൂർ: നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. നടുവിലങ്ങാടി കെ.പി മുഹമ്മദ്...

നിലമ്പൂർ പിടിക്കാൻ ഷറഫലി; മൈതാനത്തെ കരുത്ത് ഇനി രാഷ്ട്രീയ പോരാട്ടത്തിലേക്ക്

നിലമ്പൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽ.ഡി.എഫ്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു....

പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്‌ മത്സരിക്കും; വേങ്ങരയിൽ പുതിയ മുഖം, മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ വൻ മാറ്റങ്ങൾ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി...

മരണത്തിന് വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു, ഒടുവിൽ ഷഹബാൻ യാത്രയായി; വളാഞ്ചേരി കൊട്ടാരത്തെ അപകടത്തിൽ വിദ്യാർത്ഥിക്ക് വിട

വളാഞ്ചേരി കൊട്ടാരത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. സ്കൂട്ടർ യാത്രക്കാരനായിരുന്ന...

സിലിണ്ടറിന് 2000 രൂപ; ഓട്ടോ പമ്പിൽ വീട്ടാവശ്യത്തിനുള്ള ഗ്യാസ് നിറച്ചുനൽകി, വിവാദമായതോടെ പൂട്ടി

മലപ്പുറം: കൊണ്ടോട്ടി കൊട്ടുക്കരയിൽ വാഹനങ്ങൾക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള...