കളിച്ചുചിരിച്ചു നടന്ന അബാൻ ഇനിയില്ല; തിരൂരിൽ അഞ്ചു വയസ്സുകാരന്റെ മരണം വിശ്വസിക്കാനാവാതെ നാട്

തിരൂർ: നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. നടുവിലങ്ങാടി കെ.പി മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ ഷഹദാദ് മുഹമ്മദിന്റെ മകൻ അബാൻ (5) ആണ് മരിച്ചത്. തിരൂർ ഫാത്തിമ മാതാ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ് അബാൻ. കൊടവത്തു വളപ്പിൽ മുഹമ്മദിന്റെ പേരക്കുട്ടിയാണ്.

കുടുംബം: മാതാവ്: ജെഷ്മ റഹ്മാൻ (പുതിയങ്ങാടി), സഹോദരങ്ങൾ: ആമിന, ബിലാൽ.

മൃതദേഹം നിലവിൽ നടുവിലങ്ങാടിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വാർത്തയുടെ നടുക്കത്തിലാണ് പ്രദേശവാസികളും സ്കൂൾ അധികൃതരും. മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

spot_img

Related news

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...