തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസ്


തിരുവനന്തപുരം: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഹൈക്കമാന്റിന് ഉമയുടെ പേര് അന്തിമ അനുമതിക്കായി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ നിന്നുണ്ടാവും.സ്ഥാനാര്‍ത്ഥിയായി പരിഗണനയില്‍ വന്നത് ഒരു പേര് മാത്രമായിരുന്നെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടി തോമസ് തൃക്കാക്കരയില്‍ ജയിച്ചു കയറിയത്. മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

spot_img

Related news

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടി നൽകി സുപ്രീം കോടതി, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി

ദില്ലി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം...

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍...

ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല, കോടതി വിധി മാനിക്കാതിരിക്കാനാകില്ല; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ മുകേഷ്

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ വിധിപ്പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നടനും...

ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത് 4 കിലോ കഞ്ചാവ് 

കൊല്ലം: ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത്...

‘ദിലീപിന് നീതി കിട്ടി, വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ട്’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അടൂര്‍ പ്രകാശ്

ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍. ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ്...