അങ്കമാലി അത്താണി ദേശീയപാതയില്‍ പിക്കപ്പ് വാനിടിച്ച് കാല്‍നട !യാത്രികരായ രണ്ടു സ്ത്രീകള്‍ മരിച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശികളായ തൈവളപ്പില്‍ വീട്ടില്‍ ഷീബ സതീശന്‍ (50), വല്ലത്തുകാരന്‍ വീട്ടില്‍ മറിയാമ്മ (52) എന്നിവരാണ് മരിച്ചത്.
അത്താണി കാംകോ കമ്പനിയിലെ കാന്റീന്‍ തൊഴിലാളികളാണ് രണ്ടുപേരും. കാംകോക്ക് സമീപമുള്ള യുടേണില്‍ തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.
കമ്പനിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടില്‍ നിന്ന് കാല്‍ നടയായി പോകുമ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്ന് മെഡിസിനുമായി എറണാകുളത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. അങ്കമാലി അഗ്‌നി രക്ഷസേനയെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.