ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. എടക്കര പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് എന്നിവരാണ് മരിച്ചത്.
രണ്ട് പേരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. കര്‍ണ്ണാടക രജിസ്‌ടേഷനിലുള്ള പിക്കപ്പ് ജീപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍.