എം ഡി എം എ വിൽപ്പന നടത്തിയ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ

എറണാകുളം വാഴക്കാലയിൽ എം ഡി എം എ വിൽപന നടത്തിയ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. റാന്നി സ്വദേശി പിൽജ, മലപ്പുറം സ്വദേശി ഷംസീർ എന്നിവരെയാണ് ത്യക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്ക് എടുത്തായിരുന്നു വിൽപന. ഇവരിൽ നിന്ന് 13 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, ആലപ്പുഴയിൽ ജീൻസിന്‍റെ പോക്കറ്റിൽ ഒളിപ്പിച്ച എം ഡി എം എയുമായി യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് പൊട്ടൻചിറ ചെറ്റച്ചൽ കൊച്ചുകരിക്കകത്ത് കോണോത്ത് വീട്ടിൽ മോനു (32) ആണ് അറസ്റ്റിലായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് ദേഹപരിശോധന നടത്തിയത്. ജീൻസിന്‍റെ പോക്കറ്റിൽ പഴ്സിൽ ഒളിപ്പിച്ച് 0.530 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു. റെയിൽവേ എസ് ഐ ഷാനിഫ് എച്ച് എസിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ വിനോദ് കുമാർ, ഗ്രേഡ് എ എസ് ഐ  ജയപ്രകാശ്, സീനിയർ സി പി ഒ മാരായ വി വി ഷൈൻ, ശ്യാംലാൽ, മോൻസിനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_img

Related news

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...

ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു.

ഷൊര്‍ണൂര്‍/കൂറ്റനാട്: കുളപ്പുള്ളി ഐ.പി.ടി. കോളേജിന് സമീപം ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്...