തിരുവല്ലയില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവല്ല കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.

തിരുവല്ല മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പില്‍ വീട്ടില്‍ ആസിഫ് അര്‍ഷാദ് (24) എന്നിവരാണ് മരിച്ചത്.

മഞ്ഞാടി പുതുപ്പറമ്പില്‍ അരുണ്‍ (25) നാണ് പരിക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 3:00 മണിയോടെയായിരുന്നു അപകടം.

താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ മൂവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തല്‍ക്ഷണം മരിച്ചു.

ഗുരുതര പരിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...