ഭോപ്പാല്‍: രാജ്യത്ത് ഗോവധത്തിന്‍റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. പശുവിനെ കൊന്നു എന്നാരോപിച്ച് ആദിവാസികളായ രണ്ട് പേരെ 20ഓളം പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.
ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലെ സിയോനി ജില്ലയിലെ കൗറെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിമരിയ എന്ന സ്ഥലത്താണ് സംഭവം.
പശുവിനെ കൊന്നു എന്ന ആരോപിച്ച് 20 പേരടങ്ങുന്ന സംഘം ഗോത്രവര്‍ഗക്കാരുടെ കുടിലിലെത്തി രണ്ടു പേരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്.