സാന്‍ ഫ്രാന്‍സിസ്‌ക്കോ: വ്യാപാര- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എന്നാല്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ പ്ലാറ്റ്ഫോം സൗജന്യമായിരിക്കുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ‘ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും ട്വിറ്റര്‍ സൗജന്യമായിരിക്കും. എന്നാല്‍ വ്യാപാര- സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കും’ ഇലോണ്‍ മസ്‌ക്ക് ട്വീറ്റ് ചെയ്തു.