യൂട്യൂബിന്‍റെ പുതിയ നിയമം;  16 വയസിന് താഴെയുള്ളവർക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം ചെയ്യാൻ കഴിയില്ല

കാലിഫോര്‍ണിയ: ലൈവ് സ്ട്രീമിംഗ് നയത്തില്‍ വലിയ മാറ്റം വരുത്തി യൂട്യൂബ്. 16 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ഇനി മുതല്‍ ചാനലില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കൂ. നേരത്തെ ഈ പ്രായപരിധി 13 വയസായിരുന്നു. അതായത്, ഇപ്പോള്‍ 13നും 15നും ഇടയില്‍ പ്രായമുള്ള യൂട്യൂബേഴ്‌സിന് ലൈവ് സ്ട്രീം ചെയ്യുന്നതിന് മുതിര്‍ന്നവരുടെ സഹായം തേടേണ്ടിവരും. ജൂലൈ 22 മുതല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

16 വയസിന് താഴെയുള്ള ഒരു യൂട്യൂബര്‍ക്ക് ലൈവ് സ്ട്രീം ചെയ്യണമെങ്കില്‍ കൂടെയൊരു മുതിര്‍ന്ന വ്യക്തി ഇനി നിര്‍ബന്ധമാണ്. ആ മുതിര്‍ന്ന വ്യക്തിക്ക് യൂട്യൂബ് ചാനലിന്റെ എഡിറ്റര്‍, മാനേജര്‍ അല്ലെങ്കില്‍ ഉടമയോ ആകാം എന്നും യൂട്യൂബിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

ഈ മാറ്റം കൂടുതല്‍ കുടുംബങ്ങള്‍ യൂട്യൂബില്‍ ഒരുമിച്ച് ലൈവ്‌സ്ട്രീം ചെയ്യുന്ന പ്രവണതയിലേക്ക് നയിക്കും. 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒറ്റയ്ക്ക് ലൈവ്‌സ്ട്രീം ചെയ്യാന്‍ അനുവാദമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ സാങ്കേതിക നിയന്ത്രണം കൈകാര്യം ചെയ്യേണ്ടി വരും. മാത്രമല്ല ലൈവ്‌സ്ട്രീം സമയത്ത് കുട്ടികളെ നിരീക്ഷിക്കുകയും വേണം. ഇത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ ഒരു പുതിയ ഡിജിറ്റല്‍ ബന്ധം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും യൂട്യൂബ് കരുതുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ലൈവ് സ്ട്രീം ചെയ്യുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ഒരു പുതിയ ഡിജിറ്റല്‍ മാര്‍ഗമായി മാറുകയും ചെയ്യും. ഒരു ക്രിയേറ്റീവ് പ്ലാറ്റ്ഫോമായി യൂട്യൂബ് ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ മാറ്റം ഗുണം ചെയ്യും. സൈബര്‍ ഭീഷണിയില്‍ നിന്നും അപരിചിതരുമായുള്ള തത്സമയ ചാറ്റ് മൂലമുണ്ടാകുന്ന ദോഷങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനും യൂട്യൂബിന്റെ ഈ പുതിയ നിയമം സഹായിക്കും.

എന്നാല്‍ കുടുംബ സംപ്രേക്ഷണം രസകരമായി തോന്നാമെങ്കിലും ഇത് നിരവധി വെല്ലുവിളികളുമായാണ് വരുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ലൈവ് സ്ട്രീംമിംഗാണ് എന്നതിനാല്‍ സ്വകാര്യതയുടെ പ്രശ്‌നവും ഉയര്‍ന്നുവരുന്നു. അതായത് ലൈവില്‍ സംസാരിക്കുമ്പോള്‍ എന്തൊക്കെ പരസ്യമാക്കാം എന്തൊക്കെ സ്വകാര്യമായി സൂക്ഷിക്കണം എന്നതിനെക്കുറിച്ച് കുട്ടികളും മാതാപിതാക്കളും തമ്മില്‍ വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. തത്സമയ സംപ്രേക്ഷണം യൂട്യൂബ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്. ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന് മുമ്പ് കുടുംബങ്ങള്‍ അവരുടെ പരിധികള്‍ നിശ്ചയിക്കുകയും പരസ്പരം സ്വകാര്യതയെ ബഹുമാനിക്കുകയും ചെയ്യണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

Related news

വാട്‌സ്ആപ്പ് ബിസിനസ് സന്ദേശങ്ങൾക്ക് ഇന്ന് മുതൽ നിരക്ക്

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കമ്പനികൾക്ക് ഇന്ന് മുതൽ ചില സന്ദേശങ്ങൾക്ക്...

എഐ വളർച്ച നിയന്ത്രിച്ചില്ലെങ്കിൽ 2030-ഓടെ മനുഷ്യരാശി ഇല്ലാതാകും; മുന്നറിയിപ്പുമായി പ്രമുഖ എഐ സി.ഇ.ഒമാർ

നിർമിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കിൽ 2030-നുള്ളിൽ മനുഷ്യരാശി ഇല്ലാതാവുമെന്ന അമേരിക്കൻ എഐ...

ഒക്ടോബർ 23 മുതൽ വിൽപ്പന; ഐഫോൺ ഡ്യൂയോയുടെ വില വിവരങ്ങൾ അറിയാം

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ മോഡലായ ഐഫോൺ ഡ്യൂയോ അവതരിപ്പിച്ചു. വർഷങ്ങളായി ഫോൾഡബിൾ...