ഹജ്ജിന് അപേക്ഷിച്ചവര്‍ പന്ത്രണ്ടായിരത്തോളം പേര്‍, കൂടുതല്‍ പേര്‍ മലപ്പുറത്തുനിന്ന്

കരിപ്പൂര്‍: ഈ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തുനിന്ന് ഹജ്ജിന് അപേക്ഷിച്ചത് 12,810 പേര്‍
കഴിഞ്ഞ വര്‍ഷം 6392 പേര്‍ അപേക്ഷിച്ചിരുന്നു. 2020ല്‍ 26,060 പേരും. ഇക്കുറി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കേരളത്തില്‍നിന്നാണ്. ഒന്നാമതുള്ള മലപ്പുറം ജില്ലയില്‍നിന്ന് 4036 പേരാണ് അപേക്ഷിച്ചത്. കോഴിക്കോട് – 2740, കണ്ണൂര്‍ – 1437, കാസര്‍കോട് – 656, വയനാട് – 260, പാലക്കാട് – 659, തൃശൂര്‍ – 541, എറണാകുളം – 1240, ഇടുക്കി – 98, കോട്ടയം – 137, ആലപ്പുഴ – 210, പത്തനംതിട്ട – 54, കൊല്ലം – 381, തിരുവനന്തപുരം – 387 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകര്‍.

മൊത്തം അപേക്ഷകരില്‍ 80 ശതമാനത്തോളം തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍നിന്നാണ്. 10,329 പേരാണ് ഈ ജില്ലകളില്‍നിന്നുള്ളത്. 2481 പേരാണ് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള അപേക്ഷകര്‍. അപേക്ഷകര്‍ കൂടുതലും മലബാറില്‍നിന്നാണെങ്കിലും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിശ്ചയിച്ചത് കൊച്ചിയെയാണ്. ഈ വര്‍ഷം ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കരിപ്പൂരിനെ പരിഗണിക്കണമെന്ന് സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മാര്‍ച്ച് 10നാണ് മന്ത്രി വി. അബ്ദുറഹ്മാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് കത്തയച്ചത്. കരിപ്പൂര്‍ പരിഗണിച്ചില്ലെങ്കില്‍ പകരം കണ്ണൂര്‍ വിമാനത്താവളത്തെ പുറപ്പെടല്‍ കേന്ദ്രമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും കത്തില്‍ പറയുന്നു. ഹജ്ജ് ക്യാമ്ബിനടക്കം എല്ലാവിധ സൗകര്യങ്ങളുമുള്ളത് കരിപ്പൂരിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇവിടെനിന്ന് ബസ് മുഖേന കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നത് തീര്‍ഥാടകര്‍ക്ക് അസൗകര്യമാണെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ നവംബറിലും വി. അബ്ദുറഹ്മാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ സന്ദര്‍ശിച്ച് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചത്. സംസ്ഥാനം 99 ശതമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിന് ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

spot_img

Related news

മാറാക്കര പഞ്ചായത്ത്‌ അതിജീവനം ലഹരി വിരുദ്ധ സദസ്സ് നടത്തി

മാറാക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിജീവനം മെഗാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച്...

രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തില്‍; ആരോഗ്യ മന്ത്രി

എടക്കര :രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്ന്...

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...