എല്‍ജിബിടിഐക്യൂ കൂട്ടായ്മ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ്; 16,17 തീയതികളില്‍ മലപ്പുറത്ത്

കേരളത്തിലെ എല്‍ജിബിടിഐക്യൂ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മയായ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് സെപ്റ്റംബര്‍ 16,17 തീയതികളില്‍ മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. 2009 ല്‍ തൃശ്ശൂരില്‍ വച്ചായിരുന്നു കേരള ക്വിയര്‍ പ്രൈഡ് ആരംഭിച്ചത്. ആദ്യമായാണ് മലപ്പുറത്ത് കേരള ക്വിയര്‍ പ്രൈഡ് സംഘടിപ്പിക്കുന്നത്. കൊല്ലം ആയിരുന്നു കഴിഞ്ഞ പ്രൈഡ്് മാര്‍ച്ചിന്റെ വേദിയായത്.

ലൈംഗികാഭിമുഖ്യം, ജെന്റര്‍, ആവിഷ്‌കാരം, ജൈവികലിംഗ പ്രത്യേകതകള്‍ എന്നിവയിലെ ന്യൂനപക്ഷമനുഷ്യരായ സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍, ഇന്റര്‍സെക്‌സ് വ്യക്തികള്‍, നോണ്‍ബൈനറി വ്യക്തികള്‍ എന്നിവരുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒത്തുചേരല്‍ ആണ് പ്രൈഡ്്.

എല്‍ജിബിടിഐക്യൂ സമൂഹത്തില്‍ നിന്നുള്ള വ്യക്തികള്‍ക്കൊപ്പം രാഷ്ട്രീയസാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും അനുഭാവികളും ഈ പരിപാടിയുടെ ഭാഗമാകുന്നു. മലപ്പുറത്ത് നടക്കുന്ന ഇത്തവണത്തെ െ്രെപഡ് ഇസ്ലാമോഫോബിയ, സാംസ്‌കാരിക ഉള്‍ചേര്‍ക്കല്‍, ക്വിയര്‍ഫോബിയ എന്നീ വിഷയങ്ങളെ കേന്ദ്രവിഷയങ്ങളായി കണക്കാക്കുന്നു.

എല്‍ജിബിടിഐക്യൂ മനുഷ്യരോട് വെറുപ്പ് പുലര്‍ത്തുകയും ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ഇടങ്ങളില്‍ അത് പടര്‍ത്തുകയും ചെയ്യുന്നതിനോടും കേരളെ്രെപഡ് രാഷ്ട്രീയസ്‌നേഹ സംവാദങ്ങള്‍ നടത്തുന്നു. ക്വിയര്‍ മനുഷ്യരുടെ കലാസാഹിത്യസാംസ്‌കാരിക സംഭാവനകളുടെ പ്രദര്‍ശനവും അവതരണവും ഇതോടൊപ്പം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യാപ്രവണതയില്‍ നിന്നും മാനസികസംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടുക എന്നുള്ള സന്ദേശവും ഈ പ്രൈഡിന്റെ ഭാഗമാണ്.

ഈ വര്‍ഷം മലപ്പുറത്ത് വെച്ച് നടത്തുന്നപ്രൈഡിന്റെ ലോഗോയ്ക്ക് തന്നെ ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ലോഗോയുടെ പാറ്റേണുകളും രൂപങ്ങളും ഇസ്ലാമിക ജ്യാമിതി കലയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയതാണ്. ഇതിലെ ഓരോ വൈവിധ്യ രൂപങ്ങളും അവയ്ക്ക് നല്‍കിയിരിക്കുന്ന തനത് നിറങ്ങളും നമ്മുടെ വൈവിധ്യങ്ങളായ സ്വത്വങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. സ്‌നേഹത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായി ഈ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ ഒരു ക്വിയര്‍ ഹൃദയമായി രൂപപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...