രാജ്യത്തെ ടിവി ചാനലുകള്‍ ദിവസവും 30 മിനുട്ട് ദേശീയ താല്‍പ്പര്യമുള്ള പരിപാടി കാണിക്കണം; നിര്‍ദേശവുമായി കേന്ദം

ദില്ലി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗണ്‍ലിങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2022ന് കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കി. ഇത് അനുസരിച്ച് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സമയത്ത് ചാനലുകള്‍ക്ക് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്നാണ് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്.

പൊതു താല്‍പ്പര്യവും ദേശീയ താല്‍പ്പര്യവും സംബന്ധിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചാനലുകള്‍ സംപ്രേഷണം ചെയ്യണം. അതിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകള്‍ക്ക് എട്ട് ഉള്ളടക്കങ്ങളും നല്‍കിയിട്ടുണ്ട്.

ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങള്‍ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും അത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും മികച്ച താല്‍പ്പര്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം ഒരു നിര്‍ദേശത്തിന്റെ കാതല്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

spot_img

Related news

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ചു; രണ്ട് നഴ്സുമാർക്ക് രോഗബാധ, 120 പേർ നിരീക്ഷണത്തിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ്...

കരൂരിൽ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക...

‘ലക്ഷ്യം മതപരമായ ശുദ്ധി’; അയോധ്യക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു....