ടം ടം വീഡിയോ ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറായി മെട്രോ കൂട്ടുകാരികൾ

കൊച്ചി: ആറുവര്‍ഷമായി കൊച്ചി മെട്രോ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജോലിക്കാരായ കൂട്ടുകാരികള്‍ ഇപ്പോള്‍ സൂപ്പര്‍സ്റ്റാറുകളാണ്. വിശാലിന്റെ തമിഴ് ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീല്‍സിന് ചുവടുവച്ചാണ് കൂട്ടുകാരികളായ മേരിയും ഷിജിയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.കൊച്ചി മെട്രോ റെയില്‍ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് ഇരുവരും നൃത്തം ചെയ്യുന്ന ‘ടം ടം’ പാട്ടിന്റെ റീല്‍ പോസ്റ്റ് ചെയ്തത്. മെട്രോ ഉദ്യോഗസ്ഥരും യാത്രക്കാരുമെല്ലാം ഇതിനകം അഭിനന്ദനം അറിയിച്ചതായി കാക്കനാട് തുതിയൂര്‍ സ്വദേശിനി എം ജെ മേരിയും തമ്മനം സ്വദേശിനി ഷിജി ഫ്രാന്‍സിസും പറയുന്നു.

നൃത്തം ചെയ്യാറുള്ള ഇരുവരും ഫെയ്സ്ബുക് റീല്‍സില്‍ സജീവമാണ്. റിന്‍സിയെന്ന പേരില്‍ മേരി ചെയ്ത വീഡിയോ 10 ലക്ഷത്തിലേറെപ്പേര്‍ കണ്ടു. ഷിജിയുടെ റീല്‍സിനും ആരാധകരേറെയാണ്. ഒരുമിച്ചും ഇവര്‍ റീലുകള്‍ ചെയ്തിട്ടുണ്ട്.ഇപ്പോള്‍ വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ടം ടം പാട്ട് ഹിറ്റായി മാറിയിരിക്കുകയാണ്.മെട്രോ ആരംഭിച്ച സമയംമുതല്‍ ഇരുവരും ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലിയിലുണ്ട്. മെട്രോയുടെ പ്രചാരണാര്‍ഥം ഇറക്കിയ വീഡിയോയില്‍ മുഖംകാണിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. എന്നാല്‍ ഇപ്പോള്‍ ഹിറ്റായ ഇവരുടെ റീല്‍സ് വീഡിയോ ഇതിനകം ലക്ഷങ്ങള്‍ കണ്ടു കഴിഞ്ഞു.

spot_img

Related news

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍...

LEAVE A REPLY

Please enter your comment!
Please enter your name here