പൂക്കള്‍ നിറച്ച് ട്രെയിനുകള്‍; കോയമ്പത്തൂരില്‍ നിന്ന് ട്രെയിനുകള്‍ എത്തുന്നത് ഓണപ്പൂക്കളുമായി

ട്രെയിന്‍ നമ്പര്‍ 16608 കോയമ്പത്തൂരില്‍ നിന്ന് കണ്ണൂര്‍ വരെ പോകുന്ന കണ്ണൂര്‍ എക്‌സ്പ്രസ് മനോഹരമായ പൂക്കളും സുഗന്ധവുമായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് അല്‍പസമയത്തിനകം എത്തിച്ചേരും. ഇതാണ് കോയമ്പത്തൂരില്‍ നിന്ന് ജില്ലയിലേക്കുള്ള പൂക്കളുമായി എത്തുന്ന പൂവണ്ടികളിലൊന്ന്. ഇതുപോലെ അര്‍ധരാത്രിയെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് മുല്ലപ്പൂവുമായാണ് കടന്നു വരുന്നത് ഈ വണ്ടികളുടെ ജനറല്‍ കംപാര്‍ട്‌മെന്റുകളിലും ലഗേജ് വാനുകളിലുമെല്ലാം പൂക്കളായിരിക്കും, പിന്നെ നിറയെ സുഗന്ധവും.

ബെംഗളൂരു, ഡിണ്ടിഗല്‍, നിലക്കോട്ട, മൈസൂരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളില്‍ നിന്നുള്ള പൂക്കളാണ് ഇവിടെയെത്തുന്നത്. അത് സാധാരണ ദിവസങ്ങളിലായാലും ഓണക്കാലമായാലും അങ്ങനെ തന്നെ ഇവയെല്ലാം ഓര്‍ഡറുകള്‍ക്കനുസരിച്ച് ഏജന്റുമാര്‍ അവിടെ നിന്ന് കയറ്റി വിടും. ട്രെയിന്‍ വഴി തിരൂരിലെത്തുന്ന പൂക്കളും അതിന്റെ സുഗന്ധവും ജില്ലയില്‍ മുഴുവന്‍ അങ്ങനെ പടരും. ബസുകളിലും പച്ചക്കറി വണ്ടികളിലും പൂക്കള്‍ ഇവിടെ എത്തിക്കാറുണ്ട്. മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലിപ്പൂക്കള്‍, വാടാമല്ലി, മൂന്നോ നാലോ തരം ചില്ലിറോസ്,

മഞ്ഞ നിറമുള്ള ജമന്തി എന്നിവയാണ് പ്രധാനമായി വ്യാപാരികള്‍ എത്തിക്കുന്നത്. മുല്ലപ്പൂക്കളുമായി കോയമ്പത്തൂരില്‍ നിന്ന് തമിഴ്‌നാട്ടുകാരാണ് വരുന്നത്. ഫാന്‍സി പൂക്കളായ ആസ്റ്റര്‍ ചിന്താമണി, കോഴിപ്പൂവ് എന്നിവയും ജില്ലയില്‍ നിന്ന് വ്യാപകമായി ഓര്‍ഡര്‍ നല്‍കാറുണ്ട്. കുട്ടയിലാക്കി എത്തിക്കുന്ന ഇവ വ്യാപാരികള്‍ക്കു നല്‍കിയ ശേഷം ബാക്കി തിരൂരില്‍ ഇരുന്ന് വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഹൊസൂരിലെ പൂപ്പാടങ്ങളിലെല്ലാം ഇവ വിരിഞ്ഞു നില്‍ക്കുകയാണ്.

വിളവെടുത്ത ശേഷം പൂക്കള്‍ മൈസൂരുവില്‍ എത്തിക്കും. പിന്നെ നാട്ടിലേക്ക് ലോറിയില്‍ കൊണ്ടുവരും. ചെണ്ടുമല്ലി മാത്രം ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളില്‍ നിന്നാണു വാങ്ങുന്നത്. ലോറിയില്‍ എത്തിക്കാനും ഏറെ സൂക്ഷ്മത വേണം. ചാക്കിലല്ല, പകരും ട്രേകളില്‍ അടുക്കി വച്ച് വെള്ളം തളിച്ച് കാത്തുസൂക്ഷിച്ചാണ് പൂക്കള്‍ ഇവിടെയെത്തിക്കുന്നത്. തമിഴ്‌നാട്ടുകാര്‍ നേരിട്ടുതുടങ്ങുന്ന കച്ചവടവും ജില്ലയിലെ പ്രമുഖ നഗരങ്ങളിലുണ്ടാകും.

spot_img

Related news

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...