വളാഞ്ചേരി: നഗരസഭയുടെയുടെ വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രതിന്റെയും ആഭിമുഖ്യത്തില്‍ പുതുതായി തെരഞ്ഞെടുത്ത 33 കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് പരിരക്ഷ രോഗികളുടെ പരിചരണത്തെ കുറിച്ചും ഹോം കെയര്‍നേ കുറിച്ചും പരിശീലനം നടത്തി.പരിശീലനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെര്‍മാന്‍മാരായ ഇബ്രാഹിം മാരാത്ത് മുജീബ് വാലാസി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.എന്‍. ബഷീര്‍,സജിത്ത് പരിരക്ഷ നഴ്‌സ്മാരായ അനിത, സനിത എന്നിവര്‍ സംസാരിച്ചു