തിരുവനന്തപുരത്ത് തുമ്പയില്‍ അസം സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷിനെ അറസ്റ്റുചെയ്തു. യുവതിയെ ഗുരുതര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച അര്‍ധരാത്രിയോടെ കുളത്തുര്‍ ചിത്തിര നഗറിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. പ്രതി അനീഷ് പിന്നില്‍ നിന്ന് കടന്നു പിടിച്ചു ഉപദ്രവിക്കുയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി യുവതിയെ തള്ളി താഴെയിട്ടു ഓടിപോയി.
യുവതിയുടെ സ്ഥാപനത്തിലെ ജീവനക്കാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടിച്ചത്.