തക്കാളി വിലയും പൊള്ളുന്നു; ഒറ്റ ദിവസം കൊണ്ട് കിലോയ്ക്ക് 115 രൂപ

ഏകദിനത്തില്‍ സെ!ഞ്ചറി അടിച്ച് തക്കാളി. ഒറ്റ ദിവസം കൊണ്ട് കിലോഗ്രാമിന് 60ല്‍ നിന്ന് 115 രൂപ വരെയായി തക്കാളി വില ഉയര്‍ന്നതോടെ ചുവന്നു തുടുത്ത തക്കാളി കാണുമ്പോള്‍ കണ്ണു നിറയുന്ന സ്ഥിതിയായി. ചില്ലറ വില 120 മുതല്‍ 125 വരെയായി ഉയര്‍ന്നേക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസം 60 മുതല്‍ 70 രൂപ വരെയായിരുന്നു തക്കാളിയുടെ മൊത്ത വില. ഇതാണ് ഒറ്റ ദിവസം കൊണ്ട് 100 കടന്നു കുതിക്കുന്നത്.

ആന്ധ്രയിലെ കുര്‍ണൂല്‍, ചിറ്റൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ തക്കാളിയുടെ ചില്ലറ വില്‍പന കിലോഗ്രാമിനു 100 രൂപയായി. ഇവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കു കൂടുതല്‍ തക്കാളി എത്തുന്നത്. മൊത്തവ്യാപാര വിപണികളിലേക്കു വരവു കുറഞ്ഞതാണ് വിലയില്‍ അസാധാരണ വര്‍ധന സൃഷ്ടിച്ചത്. പാത്തിക്കൊണ്ടയിലെ ഏറ്റവും വലിയ തക്കാളി മൊത്തവ്യാപാര മാര്‍ക്കറ്റില്‍ പോലും ഏതാനും ദിവസങ്ങളായി തക്കാളി എത്തുന്നില്ലെന്ന് മൊത്തവ്യാപാരികള്‍ പറഞ്ഞു.

വിളവു കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉല്‍പാദനം കുറച്ചതും തിരിച്ചടിയായി. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നു തക്കാളി എത്തുന്നതും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയം തക്കാളിക്ക് 50 രൂപയായിരുന്നു വില. വില ഉടനൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...