തിരുവല്ല പുളിക്കീഴ് ജംങ്ഷനു സമീപത്തെ ചതുപ്പില്‍നിന്ന് ആറു മാസം പ്രായം വരുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ കട ഉടമ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടത്. രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ കാലുകള്‍ നായ കടിച്ചു കീറിയ നിലയിലാണ്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ എന്ന് സംശയമുണ്ട്. തൊട്ടടുത്ത് നദി ആയതിനാല്‍ വള്ളത്തില്‍ ഇവിടേക്ക് മൃതദേഹം എത്തിച്ചതാണോ എന്നതും അന്വേഷിച്ചുവരികയാണ്. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.