വെള്ളത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഇന്ന് ലോക ജലദിനം; ഭൂഗര്‍ഭജല സംരക്ഷണമാണ് ഈ വര്‍ഷത്തെ ജലദിന സന്ദേശം

ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വര്‍ഷവും ഓരോ സന്ദേശമാണ് നല്‍കാറുള്ളത്. ഭൂഗര്‍ഭജല സംരക്ഷണമാണ് ഈ വര്‍ഷത്തെ ജലദിന സന്ദേശം.ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാര്‍ച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്.

മഹാനദികള്‍ മാലിന്യ കൂമ്പാരമാകുന്നു. കിണറുകളും കുളങ്ങളും കര മാലിന്യങ്ങളാല്‍ വറ്റിവരളുകയാണ്. ഓരോ വര്‍ഷവും ജലദൗര്‍ലഭ്യം രൂക്ഷമായി വരുന്ന സാഹചര്യം. ജലം സംരക്ഷിക്കേണ്ടത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന വരള്‍ച്ചയും ക്ഷാമവും തടയാന്‍ അത്യന്താപേക്ഷിതമാണ്. ബോധവല്‍ക്കരണത്തിലൂടെ കൂടുതല്‍ പേരിലേക്ക് ഈ സന്ദേശം എത്തിക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം.

ഉയര്‍ന്ന താപനിലയും മഴയുടെ കുറവും കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് വില്ലനാകുന്നു. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ നാശത്തിലേക്ക് നീങ്ങുന്നതായി ജലവിഭവ വികസന വിനിയോഗകേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

2011 മുതല്‍ 2040 വരെ കാലയളവില്‍ നെല്ല്, പച്ചക്കറികള്‍, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ വിളവില്‍ ആറ് മുതല്‍ 33 ശതമാനംവരെ കുറവാണ് കണക്കാക്കുന്നത്. ഡയറക്ടര്‍ ഡോ. മനോജ് സി സാമുവലിന്റെ മേല്‍നോട്ടത്തില്‍ ലാന്‍ഡ് ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. യു സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പഠനം. കുറഞ്ഞ മഴയും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയും മൂലം മണ്ണിന്റെ താപനില ഒന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുന്നു. ഇതിനൊപ്പമാണ് മഴക്കുറവ്. ഇലയുടെ വലിപ്പവും ഭാരവും കുറയുക, വളര്‍ച്ച മുരടിപ്പ് എന്നിവയാണ് മാറ്റങ്ങള്‍. ഇതോടെ പ്രകാശസംശ്ലേഷണം കുറയുന്ന ഇലകള്‍ ചുരുങ്ങി ക്രമേണ കരിയുന്നു.

വരും തലമുറ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കുടിവെള്ള ക്ഷാമമാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടിയിലാണ് മറ്റൊരു ജലദിനം കൂടിയെത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്. കുടിവെള്ള സ്രോതസുകള്‍ ദിവസേന മലിനമാകുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...