ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിന്റെ നിരക്കില്‍ വര്‍ധന;

തിരുവനന്തപുരം: ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. എന്നാല്‍ സംസ്ഥാനത്ത് ജീവനൊടുക്കുന്നവരുടെ നിരക്ക് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കേരളത്തില്‍ യുവാക്കളിലെയും കുട്ടികളിലെയും ആത്മഹത്യാ നിരക്ക് കൂടുന്നതായാണ് റിപ്പോര്‍ട്ട്.

2020നേക്കാള്‍ 2.9 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 9549 പേരാണ് 2021ല്‍ മാത്രം കേരളത്തില്‍ ജീവനൊടുക്കിയത് എന്നതാണ് ഞെട്ടിക്കുന്ന വിവരം.

2018ല്‍ 8320 ആയിരുന്നു ആത്മഹത്യാ കേസുകള്‍ എങ്കില്‍ 2019ല്‍ ഇത് 8585 ആയി ഉയര്‍ന്നു. 2020ല്‍ 8480 ആയെങ്കിലും 2021 ആയപ്പോള്‍ 9549 ആയി വര്‍ധിക്കുകയായിരുന്നു. അതായത് ഏകദേശം മൂന്ന് ശതമാനത്തിന്റെ വര്‍ധനവ്. 45 വയസില്‍ താഴെയുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും. 47.7 ശതമാനം ആത്മഹത്യകളുടെയും കാരണം കുടുംബ പ്രശ്‌നങ്ങളാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം കേരളത്തിലാണ് കൊല്ലം. 43.9 ആണ് കൊല്ലത്തിന്റെ ആത്മഹത്യാ നിരക്ക്. ഇത് രാജ്യ ശരാശരിയേക്കാള്‍ കൂടുതലാണ്.

അതേസമയം, കുട്ടികളിലെ ആത്മഹത്യാ വര്‍ധനവാണ് സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇക്കാലയളവില്‍ കുട്ടികളുടെ ആത്മഹത്യാ നിരക്കിലും വര്‍ധനയുണ്ട്. 2019ല്‍ 230 കുട്ടികള്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ 2020ല്‍ 311 ആയി വര്‍ധിച്ചു. 2021ല്‍ 345 പേരായി വീണ്ടും വര്‍ധിച്ചപ്പോള്‍ 2022 ജൂലൈ വരെ 30 കുട്ടികളാണ് വിവിധ കാരണങ്ങള്‍ കൊണ്ട് ജീവനൊടുക്കിയത്

spot_img

Related news

‘ക്രിസ്മസ്’ ആഘോഷ ലഹരിയില്‍ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ‘ഫ്രാന്‍സിസ് മാര്‍പാപ്പ’

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം...

നിഴല്‍ ഇല്ലാതെ ഒരു ദിവസം; സീറോ ഷാഡോ ഡേ എന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്

'സീറോ ഷാഡോ ഡേ' എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന് സൗക്ഷ്യം വഹിച്ച് ഹൈദരാബാദ്....

ട്വിറ്റര്‍ എന്ന പേരും നീലപക്ഷിയും ഇനി ഒര്‍മ; പുതിയ അപ്‌ഡേറ്റില്‍ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടുകൂടി പഴയ...

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...